Wednesday, February 25, 2026

എസ്.വൈ.എസ് അകലാട്‌ മഹല്ല് സൗത്ത്‌ യൂണിറ്റ്‌ സാന്ത്വനം കൂട്ടായ്മ “കാരുണ്യ കൈനീട്ടം” പദ്ധതിയുടെ നാലാംഘട്ട വിതരണം നടത്തി

പുന്നയൂർ: എസ്.വൈ.എസ് അകലാട്‌ മഹല്ല് സൗത്ത്‌ യൂണിറ്റ്‌ സാന്ത്വനം ടീമിന്റെ നേതൃത്വത്തിൽ “കാരുണ്യ കൈനീട്ടം” പദ്ധതിയുടെ നാലാംഘട്ട വിതരണം നടത്തി. മഹല്ലിന്റെ വിവിധ ഭാഗങ്ങളിലെ നിർധരരായ കുടുംബങ്ങൾക്കും, ഉസ്താദുമാർക്കുമാണ് കിറ്റുകൾ നൽകിയത്. എസ്.വൈ.എസ് പുന്നയൂർ സർക്കിൾ പ്രസിഡന്റ്‌ റിയാസ് ഫാളിലി അകലാട്‌ ഉദ്ഘാടനം നിർവ്വഹിച്ചു. സാന്ത്വനം കോഡിനേറ്റർ കെ.എം.എ കെബീർ,സെക്രട്ടറി സുഹൈൽ എം.പി നാസർ, കെ.വി റിയാസ്‌ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments