Sunday, November 10, 2024

ലാവലിന്‍ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: എസ് എൻ സി ലാവലിൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ലാവലിൻ ഹർജികൾ പരിഗണിക്കുന്നത്.
ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിൻ ഹർജികൾ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയായിരുന്നു. പുതിയ ബെഞ്ചിലേക്ക് ഹർജികൾ മാറ്റാനുള്ള കാരണം വ്യക്തമല്ല.

ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവർ നൽകിയ അപ്പീലുകളും ആണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments