Saturday, April 11, 2026

മണത്തല ഗവ. സ്കൂളിൽ സാനിറ്റൈസർ മെഷീൻ കൈമാറലും ഓണ കിറ്റ് വിതരണവും നടന്നു

ചാവക്കാട്: മണത്തല ഗവ. സ്കൂളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസർ മെഷീൻ കൈമാറലും, എൻ.എസ്.എസ് വിദ്യാർത്ഥികൾ നൽകുന്ന ഓണ കിറ്റിന്റെ വിതരണവും നടന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പി.എഫ് അബു ഫാരിഫ് നിർമ്മിച്ച സാനിറ്റൈസർ മെഷീനാണ് കൈമാറിയത്. ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.സി ആനന്ദൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹസീന, വൈസ് പ്രസിഡന്റ് ടി.എം ഹനീഫ, കലാം, ശിവദാസൻ, പ്രിൻസിപ്പാൾ മറിയ കുട്ടി, ഹെഡ്മിസ്ട്രസ് ജി.എസ് അജിത, അധ്യാപകരായ മനോജ്, സന്ധ്യ എന്നിവർ പങ്കെടുത്തു. സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments