ഗുരുവായൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ ലക്ഷ്യം വെച്ച് ഗുരുവായൂർ നഗരസഭയിൽ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. നഗരസഭ പരിധിയിലെ അയ്യപ്പൻകുളം, കോട്ടപ്പടി പള്ളിച്ചിറ, തരകൻ ലാസർ കുളം തുടങ്ങി 33 കുളങ്ങളിലായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നഗരസഭ ചെയർപേഴ്സൺ എം രതി പദ്ധതിക്ക് തുടക്കം കുറിച്ചു. കട്ല, റോഹു, മൃഗാൾ എന്നീ ഇനങ്ങളിലായി 17500 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി.എസ് ഷെനിൽ , തൃശ്ശൂർ ഫിഷറീസ് പ്രമോട്ടർ ഷിമി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .