തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 215 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 193 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 180 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 137 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 30 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പൻ ചെട്ടിയാർ (80), കണ്ണൂർ സ്വദേശി പി.പി. ഇബ്രാഹിം (63), ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ചെല്ലയ്യൻ (85), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അബ്ദുൾ ഗഫൂർ (83), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി അബ്ദുൾ റഷീദ് (50), തിരുവനന്തപുരം വട്ടവിള സ്വദേശി ദേവനേശൻ (74), തിരുവനന്തപുരം ഉറിയാക്കോട് സ്വദേശിനി ലില്ലി ഭായി (65), തിരുവനന്തപുരം ചെങ്കൽ സ്വദേശി ഓമന (53), തിരുവനന്തപുരം വെളിയന്നൂർ സ്വദേശി സിറാജ് (50), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം പുലിയന്തോൾ സ്വദേശിനി സാറാക്കുട്ടി (79), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അബ്ദുൾ ലത്തീഫ് (50), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി ഷിജിൻ (26), ജൂലൈ 30ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാർ സ്വദേശിനി മേരി (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 257 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 99 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 175 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 145 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 131 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 111 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 79 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 64 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 50 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
69 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 14, തൃശൂർ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 7 വീതവും, പത്തനംതിട്ട ജില്ലയിലെ 3, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ ഒരു ഐ.എൻ.എച്ച്.എസ്. ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1351 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 58 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 95 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 59 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 13 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 191 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 66 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 254 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 150 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 49 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,344 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,694 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,89,781 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,72,135 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,646 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2098 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.