Friday, September 20, 2024

ആറ്റുപുറത്ത് നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രികൻ മരിച്ചു

വടക്കേക്കാട്: ആറ്റുപുറം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയിടിച്ച് കാൽനടയാത്രികൻ മരിച്ചു. ആറ്റുപുറം മുപ്പാടത്ത് വീട്ടിൽ 49 വയസ്സുള്ള അഷ്റഫാണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ തന്നെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ കുന്നംകുളം റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments