Thursday, April 3, 2025

കടങ്ങോട് പഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേര്‍ക്ക് കൊവിഡ്

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41 ആയി. സാഹചര്യം ഗുരുതരമാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും പഞ്ചായത്തും മുന്നറിയിപ്പ് നല്‍കി. കൊവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 100 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്കും, വെള്ളറക്കാട് തേജസ് കോളേജില്‍ നടത്തിയ പരിശോധനയില്‍ 7 പേര്‍ക്കും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.വാര്‍ഡ് 18 ലെ കൊവിഡ് ബാധിതന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് പോസറ്റീവായവരില്‍ കൂടുതല്‍. 2,4,9,10,12,17,18 വാര്‍ഡുകള്‍ നിലവില്‍ കണ്ടയ്‌മെന്റ് സോണാണ്. പഞ്ചായത്തില്‍ ഇതുവരെ 79 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 38 പേര്‍ രോഗമുക്തി നേടി.ഇന്നത്തെ രോഗ ബാധിതര്‍ ഉള്‍പ്പടെ 41 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 500ലധികം പേര്‍ നിരീക്ഷണത്തിലുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments