പുന്നയൂർ: കോവിഡ് കാലത്ത് നിർധനർക്ക് കൈതാങ്ങാവാൻ ബിരിയാണി ചലഞ്ചുവുമായി മന്ദലാംകുന്ന് ഗ്രൗണ്ട് ടീം. നിർധനരായ വിദ്യാർഥികളെയും രോഗികളെയും സഹായിക്കുന്നതിനുമായാണ് മന്ദലാംകുന്ന് ഗ്രൗണ്ട് ടീം ബിരിയാണി ചലഞ്ച് സംഘടിപിച്ചത്. വടക്കേകാട് എസ്.ഐ സന്തോഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രൗണ്ട് ടീം സീനിയർ മെമ്പർ സി.എച്ച് അഷ്‌ക്കർ ആദ്യത്തെ പാക്കറ്റ് ഏറ്റുവാങ്ങി. പി.എം ഷാജഹാൻ, പി.എച്ച് സാദിഖ്, ഫഹദ് കുഴിങ്ങര എന്നിവർ പങ്കെടുത്തു. കൂടാതെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് പ്രവർത്തകർ ബിരിയാണി പാക്കറ്റുകൾ വിതരണം ചെയ്തു.
കോവിഡ് കാലത്ത് നിർധനർക്ക് കൈതാങ്ങാവാൻ ബിരിയാണി ചലഞ്ചുവുമായി മന്ദലാംകുന്ന് ഗ്രൗണ്ട് ടീം
RELATED ARTICLES

