Sunday, January 11, 2026

തലസ്ഥാനത്ത് ബി.ജെ.പിക്ക് ‘തല’ക്കടിയേറ്റു; ബി.ജെ.പി കൗൺസിലർ സി.പി.എം സമരത്തിൽ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ  ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹത്തിൽ പങ്കുചേർന്ന് ബി.ജെ.പി  കൗണ്‍സിലർ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എമ്മിന്റെ സമരത്തില്‍ പങ്കെടുത്തത്. ബി.ജെ.പിയും മോഡി സര്‍ക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും അവർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments