Friday, September 20, 2024

യോഗയിൽ ഗിന്നസ് റെക്കോർഡ് നേടി ഒരു അച്ഛനും മകനും

എരുമപ്പെട്ടി: യോഗയിൽ ഗിന്നസ് റെക്കോർഡ് നേടി അച്ഛനും മകനും. എരുമപ്പെട്ടി കുണ്ടന്നൂർ ചാഴികുളം വീട്ടിൽ വിജയനും മകൻ അർജ്ജുനുമാണ് റെക്കോർഡ് ജേതാക്കൾ. 2018 ഡിസംബറിലാണ് മാർഷ്യൽ ആർട്സ് വിഭാഗത്തിൽ മത്സരം സംഘടിപ്പിച്ചത്.1525 പേർ പങ്കെടുത്തിരുന്നു. റെക്കോർഡ് നേടിയതിൻ്റെ അംഗീകാരമായി സർട്ടിഫിക്കറ്റ് ലഭിച്ചത് ഇപ്പോഴാണ്. തൃശൂർ സ്കൂൾ ഓഫ് യോഗയിലാണ് ഇവർ പരീശീലനം നേടിയത്. ഈ സ്കൂളിൻ്റെ കീഴിൽ ഇവർ ഉൾപ്പടെ പത്ത് പേരാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. മറ്റുള്ളവരും റെക്കോർഡിന് അർഹത നേടിയിട്ടുണ്ട്. എരുമപ്പെട്ടി ഹയർ സെക്കൻ്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യർത്ഥിയാണ് അർജ്ജുൻ. കളരി ഉഴിച്ചിൽ ആശാനായ പിതാവ് വിജയനിൽ നിന്ന് പ്രചോദനം ഉൾകൊണ്ട അർജ്ജുൻ പുതുരുത്തി കാളികാ കളരിയിൽ നിന്നാണ് അയോധന കലയിൽ തുടക്കം കുറിച്ചത്. 2018ൽ നോയിഡയിൽ നടന്ന നാഷ്ണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ശ്രീലങ്കയിൽ നടന്ന ഇൻ്റർ നാഷ്ണൽ മത്സരത്തിൽ നിൽവർ മെഡലും നേടിയിട്ടുണ്ട്. രണ്ട് സിനിമകളിൽ വേഷമിട്ടിട്ടുള്ള അർജ്ജുനെ കമലഹാസൻ്റെ ഇന്ത്യൻ 2 സിനിമയിലെ കളരി പ്രകടനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments