അത്തം ദിനത്തിൽ കടപ്പുറം പഞ്ചായത്തിൽ കരനെൽ കൃഷിക്ക് വിത്തിറക്കി

0
542

ചാവക്കാട്: അത്തം ദിനത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ സുനാമി കോളനിക്കടുത്ത് കരനെൽ കൃഷിക്ക് വിത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഓവർസീയർ നാദിയ, എ.ഡി.എസ് ഭാരവാഹികളായ പി.എം ആമിനു, ആർ.വി താഹിറ, തൊഴിലുറപ്പ് തൊഴിലാളികളായ ശിവദാസൻ, ഹനീഫ, അമ്മിണി, പുഷ്പ തുടങ്ങിയവർ സംസാരിച്ചു. തരിശു ഭൂമി കൃഷി യോഗ്യമാക്കുന്ന ഗ്രാമ പഞ്ചായത്തിൻ്റേയും തൊഴിലുറപ്പ് പദ്ധതിയുടേയും ഭാഗമായാണ് ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ ഒരേക്കറിൽ നെൽവിത്തിറക്കിയത്. തുടർന്ന് ഓണപാട്ടുകളും ഓണസദ്യയും ഉണ്ടായിരുന്നു.