ഗുരുവായൂർ: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുത്ത് കേന്ദ്രമന്ത്രിസഭയുടെ ദേശവിരുദ്ധ തീരുമാനം പിൻവലിക്കണമെന്നാവശ്യം ഉന്നയിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ധർണ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം എ.വി വല്ലഭൻ ഉദ്ഘാടനം ചെയ്തു. സി.കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇ.പി സുരേഷ് കുമാർ, എം.കെ ഷംസുദ്ദീൻ, എ.കെ വിനോദ്, ഐ എം ഗംഗാധരൻ, വാലിയിൽ അലിക്കുട്ടി, ജാബിർ എടക്കഴിയൂർ, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.