Friday, September 20, 2024

കടപ്പുറം അഞ്ചങ്ങാടിയിലെ ഷെൽറ്റർ ഹോം നിർമ്മാണം: കടപ്പുറം പഞ്ചായത്ത് ഭരണസമിതിയും മുസ്ലിം ലീഗും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി സി.പി.ഐ

ഗുരുവായൂർ: സംസ്ഥാന ദുരന്ത നിവാരണ അതോററ്റി മൂന്നര കോടി രൂപ ചിലവഴിച്ച് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിയിൽ റവന്യൂ ഭൂമിയിൽ നിർമ്മാണം ആരംഭിച്ച ഷെൽറ്റർ ഹോം, അടിസ്ഥാന രഹിതവും കളവുമായ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ തെറ്റിധരിപ്പിച്ച് താൽക്കാലിക സമ്പാദിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ അട്ടിമറിക്കാനുള്ള മുസ്ലിംലീഗിന്റേയും, കടപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടേയും ശ്രമങ്ങൾ തീരദേശ മേഖലയിലെ നിർദ്ധനരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ മുഹമ്മദ് ബഷീർ ആരോപിച്ചു. കടൽക്ഷോഭം ഉൾപ്പെടെയുള്ള സമയങ്ങളിൽ ദുരന്ത ബാധിതരാവുന്ന സാധാരണക്കാരായ അഞ്ഞൂറ് പേരെ പുനരധിവസിപ്പിക്കുന്നതിനായാണ് ഷെൽട്ടർ ഹോം നിർമ്മിക്കുന്നത്. ആയതിനാൽ ഇതിൽ നിന്ന് മുസ്ലീലീഗ് നേതൃത്വവും പഞ്ചായത്തും പിൻവാങ്ങണം. നിർദ്ധിഷ്ട ഷെൽറ്റർ ഹോമിന്റെ സെപ്റ്റിക്ടാങ്കും, കുടി വെള്ളകിണറും തമ്മിൽ 30 മീറ്റർ ദൂരവ്യത്യാസം ഉണ്ടായിരിക്കേ, ആയത് മറച്ച് വെച്ച്, കുടിവെള്ള കിണറും സെപ്റ്റിക്ടാങ്കും അടുത്തടുത്താണെന്നുള്ള കുപ്രചരണം അഴിച്ച് വിടുന്ന യു.ഡി.എഫ് നേതൃത്വത്തെ ജനങ്ങൾ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്ന് സിപി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments