Friday, September 20, 2024

കോവിഡ്നിരീക്ഷണം: ചമ്മന്നൂരിൽ മാതാവിനു പിന്നാലെ മകനും പോസിറ്റീവ്‌. ആശങ്ക വേണ്ടെന്ന് പൊലീസ്

ആശങ്കപ്പെടേണ്ടതില്ലെന്നും വരും ദിവസങ്ങളിൽ ഇവരുമായി പ്രാഥമികമായി ഇടപഴകിയവരുടെ പട്ടികയിലുള്ളവരെ പരിശോധനക്ക് വിധേയമാക്കുമെന്നും വടക്കേക്കാട് എസ്.എച്ച്.ഒ എം സുരേന്ദ്രൻ പറഞ്ഞു.

പുന്നയൂർക്കുളം: കോവിഡ് 19 സ്ഥിരീകരിച്ച് നീരിക്ഷണത്തിലിരിന്നിരുന്ന മാതാവിനു പിന്നാലെ മകനും ചമ്മന്നൂരിൽ കൊവിഡ് പോസിറ്റീവ് പരിശോധനയിൽ സ്ഥിരീകരിച്ചു.
ചമ്മന്നൂർ കടപ്പായിയിൽ 25 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ
ഇദ്ദേഹത്തിൻ്റെ മാതാവും കഴിഞ്ഞ 17 മുതൽ
നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർ അസുഖ ബാധിതനായ പിതാവിനെ പരിചരിക്കാൻ അദ്ദേഹത്തിൻ്റെ വീട്ടിലായിരുന്നു കുറച്ചു ദിവസം. ഇവിടെ നിന്ന് രോഗ ലക്ഷണം അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിലെ എല്ലാവരും നിരീക്ഷണത്തിലിരിക്കുകയും പരിശോധനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് യുവാവിന് പോസറ്റീവ് സ്ഥിരീകരിച്ചത്. അതേ സമയം കോവിഡ് 19 അമ്മക്ക് സ്ഥിരീകരിച്ചതു മുതൽ ആ കുടുംബവും നിരീക്ഷണത്തിലായിരുന്നുവെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും വരും ദിവസങ്ങളിൽ ഇവരുമായി പ്രാഥമികമായി ഇടപഴകിയവരുടെ പട്ടികയിലുള്ളവരെ പരിശോധനക്ക് വിധേയമാക്കുമെന്നും വടക്കേക്കാട് എസ്.എച്ച്.ഒ എം സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments