വടക്കേക്കാട്: മലയാള പുരസ്‌കാര സമിതിയുടെ മികച്ച വാദ്യ കലാകാരനുള്ള പുരസ്‌കാരം ലഭിച്ച കല്ലൂർ ഉണ്ണിയെ സവർക്കർ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത പൊന്നാടയണിയിച്ചു. ബി.ജെ.പി.പഞ്ചായത്ത് ജനറൽ സെക്രട്ടറി ജിതേഷ് വൈലത്തൂർ ഉപഹാരവും നൽകി. സവർക്കർ സേവാസമിതി പ്രസിഡണ്ട് അനീഷ് അധ്യക്ഷത വഹിച്ചു. സവർക്കർ സേവാസമിതി രക്ഷാധികാരി അഖിൽ, കണക്കഞ്ചേരി മഹിളാമോർച്ച പഞ്ചായത്ത് അംഗം ശ്രീരഞ്ജിനി രാകേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ സുഖിൽ കാട്ടിശ്ശേരി സ്വാഗതവും സെക്രട്ടറി വിനു കണ്ടമ്പുള്ളി നന്ദിയും പറഞ്ഞു.