Friday, September 20, 2024

നീതി ലഭിക്കുന്നില്ല; ചാവക്കാട് കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നു

ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അക്ബർ കോനോത്ത് പാർട്ടി വിടുന്നു. കഴിഞ്ഞ 35 വർഷത്തോളമായി കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന തനിക്ക് തുടർന്ന് പ്രവർത്തിക്കാൻ താല്പര്യമില്ലെന്ന തീരുമാനം വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പദവി മാത്രമല്ല പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുകയാണ്. ഒരു നല്ല പാർട്ടി  പ്രവർത്തകന് ഇപ്പോഴത്തെ നേതൃത്വത്തെ അംഗീകരിക്കാനാവില്ല. കോൺഗ്രസിൽ നിന്ന് ഒരാൾക്കും നീതി ലഭിക്കുകയില്ലെന്നും വ്യക്തമാക്കിയ അക്ബർ കോൺഗ്രസുമായി യോജിക്കാതെ തന്നെ  പൊതുപ്രവർത്തനം തുടരുമെന്നും അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments