Friday, September 20, 2024

ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് റോട്ടറി ക്ലബ് മാസ്കും ഗ്ലൗസും നൽകി

ഗുരുവായൂർ: റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിൻറെ നേതൃത്വത്തിൽ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് എൻ 95 മാസ്കുകളും ഗ്ലൗസും നൽകി. ക്ലബ് പ്രസിഡൻറ് പി. രാധാകൃഷ്ണൻ പ്രസ് ഫോറം പ്രസിഡൻറ് ലിജിത്ത് തരകൻ, പ്രസ് ക്ലബ് പ്രസിഡൻറ് ആർ. ജയകുമാർ എന്നിവർക്ക് മാസ്കും ഗ്ലൗസും കൈമാറി. പ്രൊജക്ട് ചെയർമാൻ അമ്പാടി രാജൻ, റോട്ടറി ടി.ആർ.എഫ് ചെയർമാൻ സുജിത് കാരയിൽ, മാധ്യമ പ്രവർത്തകരായ കല്ലൂർ ഉണ്ണികൃഷ്ണൻ, ടി.ടി. മുനേഷ്, ജോഫി ചൊവ്വന്നൂർ, കെ.വി. സുബൈർ, കെ. അനിൽകുമാർ, രാജു ഗുരുവായൂർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments