Friday, September 20, 2024

മന്ത്രി എ.സി മൊയ്‌തീനെതിരെ വ്യാജ പ്രചരണം; കുന്നംകുളത്ത് ഒരാൾ അറസ്റ്റിൽ

കുന്നംകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്ന വിധത്തിലും സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി അത്താണി സ്വദേശി ചിരിയങ്കണ്ടത്ത് ജെയിംസിനെയാണ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ് സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ്.എച്ച്.ഒ കെ.ജി സുരേഷ്, എസ്.ഐ ഇ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ കുന്നംകുളം നിയോജകമണ്ഡലം പ്രതിനിധി ടി.കെ വാസുവിന്റെ പരാതിയിലാണ് കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments