Monday, November 25, 2024

1758 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കം വഴി 1641 പേര്‍ക്ക്; 81 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1758 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 489 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 192 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 126 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 93 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 88 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 65 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 51 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 48 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 47 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 42 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആറ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് എട്ടിന് മരണമടഞ്ഞ പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1641 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 81 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 476 പേർക്കും, മലപ്പുറം ജില്ലയിലെ 220 പേർക്കും, എറണാകുളം ജില്ലയിലെ 173 പേർക്കും, കോഴിക്കോട് ജില്ലയിലെ 146 പേർക്കും, ആലപ്പുഴ ജില്ലയിലെ 117 പേർക്കും, കണ്ണൂർ ജില്ലയിലെ 111 പേർക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 86 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 52 പേർക്കും, പാലക്കാട്, വയനാട് ജില്ലകളിലെ 44 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 42 പേർക്കും, കാസർകോട് ജില്ലയിലെ 40 പേർക്കും, ഇടുക്കി ജില്ലയിലെ 4 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, മലപ്പുറം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 11 ഐ.എൻ.എച്ച്.എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,365 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 48 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 59 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 64 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 33 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 82 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 194 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 195 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 46 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 125 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 16,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,564 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,51,931 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,633 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1583 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments