Friday, April 4, 2025

കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വടക്കേക്കാട്: 30 വർഷത്തിലേറെയായി വടക്കേക്കാട് കലൂരിലെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. ആദ്യകാല ഫുട്ബോൾ താരവുമായിരുന്ന സിദ്ധീഖ് വലിയകത്തിനു ക്ലബ്ബ് പ്രസിഡന്റ് ഫൈസൽ മാസി മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു. ക്ലബ് മെമ്പർമാരായ റഫീഖ്, അബൂബക്കർ ഇ യു, ഷെഫീർ, റെഫീൽ, അംജദ് മാസി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments