Friday, September 20, 2024

വ്യാജ സീൽ സംഭവം: ഭരണസമിതി യോഗത്തിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ ഒപ്പും സീലും.. ഭരണസമിതി യോഗത്തിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

പുന്നയൂർ: പഞ്ചായത്തിലെ റവന്യു പുറമ്പോക്കിൽ താമസിക്കുന്നവർക്ക് വ്യാജ നിരാക്ഷേപ പത്രം നൽകിയ സംഭവം സമഗ്രാന്വേഷണം വേണമെന്ന് ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ എൽ.ഡി.എഫ് പാർലമെന്ററി കമ്മിറ്റി ലീഡർ എം. ബി. രാജേഷ് ആവശ്യപ്പെട്ടു ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഭരണസമിതി യോഗത്തിൽ നിന്നും എൽഡിഎഫ് അംഗങ്ങൾ ഇറങ്ങി പോക്ക് നടത്തിയത്. വ്യാജ രേഖ ചമച്ച കേസിൽ ഭരണ നേതൃത്വത്തിന് പങ്കുണ്ട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ പുറമ്പോക്കിൽ താമസിക്കുന്ന സ്ത്രീക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി പുന്നയൂർക്കുളം ഇലക്ട്രിസിറ്റി ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയുടെതായി സമർപ്പിച്ച നിരാക്ഷേപപത്രം വ്യാജമാണെന്ന് സെക്രട്ടറി തന്നെ സമ്മതിക്കുകയും ഇതു സംമ്പന്ധിച്ച് പൊലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട് എടക്കഴിയൂർ
പഞ്ചവടിയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി പഞ്ചായത്ത് ഓഫീസിൽ നിന്ന് റൗണ്ട്സീലും സ്ക്വയർ സീലും ഉപയോഗിച്ച് സീൽ പതിക്കുകയും പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പ് സമാനമായ രൂപത്തിൽ ഇടുകയും ചെയ്താണ് വ്യാജരേഖ ഉണ്ടാക്കിയത് പൊതുവിൽ സൗകര്യം കുറഞ്ഞ തിരക്കുപിടിച്ച പുന്നയൂർ പഞ്ചായത്ത് ഓഫീസിൽ പുറമേ നിന്ന് ഒരാൾക്ക് സീലും മറ്റും ഉപയോഗിക്കാനാകില്ല. പഞ്ചായത്ത് ഓഫീസിനകത്ത് അധികാരമുള്ള ഒരാൾക്കു മാത്രമേ ഇത് ചെയ്യാനാകൂ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ഇതിന് പിന്നിലെന്നും പഞ്ചായത്ത് പ്രസിഡണ്ടിന്റെ പിന്തുണയോടെ ആണ് ഇതെല്ലാം നടന്നിട്ടുള്ളത് എന്നും പൊതുജനത്തിനും ഞങ്ങൾക്കും സംശയമുണ്ട് വ്യാജരേഖ കണ്ടെത്തുന്നത് ആദ്യത്തെ സംഭവമല്ല നിരവധി സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട് സംഭവത്തിന് നേതൃത്വം കൊടുത്ത് സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്ത്രീക്ക്‌ നൽകിയത് പുന്നയൂർ പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പതിനാറാം വാർഡിലെ പ്രമുഖ നേതാവാണ്. ജനപ്രതിനിധികൾ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു സമഗ്രമായ അന്വേഷണം നടത്താൻ പോലീസ് അധികാരികളോ ട് ആവശ്യപ്പെടുന്നതിന് ഭരണസമിതി ഏകകണ്ഠമായി തീരുമാനമെടുക്കണമെന്ന എൽഡിഎഫ് അംഗങ്ങളുടെ ആവശ്യം ഭരണസമിതി നിരാകരിച്ച അതോടെയാണ് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
എം.ബി. രാജേഷ്,
കെ.വി. അബ്ദുൾകരീം, സുമ വിജയൻ, ഷമീം അശ്റഫ്, സുഹറ ബക്കർ സി എം സുധീർ, ആശ രവി എന്നിവരാണ് ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങി്പ്പോക്ക് നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments