ചാവക്കാട്: നഗരസഭ 28-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയും പ്രവാസി കോൺഗ്രസും സംയുക്തമായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി രണ്ട് ഘടങ്ങളിലായി 16 ടെലിവിഷനുകള്‍ നൽകി. പ്രദേശത്തെ പ്രവാസികളുടെ സഹകരണത്തോടെയാണ് ടെലിവിഷനുകള്‍ നൽകിയത്. വാർഡ് കൗൺസിലർ സീനത്ത് കോയ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ആലിപ്പരി,
ചാവക്കാട് മണ്ഡലം ട്രഷറർ ഷെക്കീർ മുട്ടിൽ, വാർഡ് പ്രസിഡന്റ് അസ്മത്തലി, ബൂത്ത് പ്രസിഡന്റ് കോയ, വാർഡ് സെക്രട്ടറി ഹനീഫ കുന്നത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെമീം ഉമ്മർ, മണ്ഡലം ജനറൽ സെക്രട്ടറി സുഹാസ് ആലുങ്ങൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യൂസഫ്, റിയാസ്, സൈദുമുഹമ്മദ്, പ്രവാസി കോൺഗ്രസ് അംഗങ്ങളായ പരീദ്, ജലാൽ, ലത്തീഫ്, മുനീർ, ബാദുഷ എന്നിവർ പങ്കെടുത്തു.