Friday, September 20, 2024

മുനക്കക്കടവ് ഫിഷ് ലാൻ്റിംഗ് സെന്ററിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം

കടപ്പുറം: മുനക്കക്കടവ് ഫിഷ് ലാൻ്റിംഗ് സെന്ററിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ഫിഷ് ലാൻ്റിംഗ് സെന്റർ തൊഴിലാളികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. നൂറ് കണക്കിന് തൊഴിലാളികളുടെ ആശാ കേന്ദ്രമായ ഫിഷ് ലാൻ്റിംഗ് സെൻ്ററിലെ കടുത്ത നിയന്ത്രണങ്ങൾ ഒട്ടേറെ ദുരിതത്തിന് കാരണമാകുന്നതായി യോഗം ചൂണ്ടിക്കാട്ടി. മത്സ്യം എടുക്കുന്നതിനായി വരുന്ന വാഹനങ്ങളെ ഫിഷ് ലാൻ്റിംഗ് സെൻ്ററിലേക്ക് കടക്കാൻ അനുവദിക്കാത്തത് കാരണം ഫിഷ് ലാൻ്റിംഗ് സെൻ്ററിലെ മത്സ്യ കച്ചവടം തടസ്സപ്പെടുകയാണ്. വള്ളങ്ങൾ പിടിക്കാൻ പോലീസ് അനുവദിക്കുന്നില്ല. ഇത് മൂലം തൊഴിലാളികൾ പട്ടിണിയിലാണ്. അതേ സമയം ചേറ്റുവ മിനി ഹാർബറിൽ അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് വന്നു പോകുന്നത്. അവിടെയില്ലാത്ത നിയന്ത്രണങ്ങൾ ഇവിടെ നടപ്പിലാക്കണമെന്ന് പോലീസ് വാശി പിടിക്കുന്നത് കടുത്ത വിവേചനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ഒരേ സ്ഥലത്ത് രണ്ട് തരം നിയമം എന്നത് അംഗീകരിക്കാനാവില്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് വിവിധ ജനപ്രതികൾക്കും  ജില്ലാ കലക്ടർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കോഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ് പി.എ സിദ്ധി അദ്ധ്യക്ഷനായിരുന്നു. വിവിധ യൂണിയൻ പ്രതിനിധികളായ പി.എ ശാഹുൽ ഹമീദ്, പി.കെ ബഷീർ, കെ.എം ഇബ്രാഹീം, ഹമീദ് അഞ്ചങ്ങാടി, ആച്ചിബാബു, പി.കെ രാജേശ്വർ,  വി.കെ അഹമ്മദ് ഖാൻ, വി.എ മനാഫ്, തൊഴിലാളി പ്രതിനിധികളായ കെ.ഐ നൂർദ്ധീൻ, അബ്ദുണ്ണി, കെ.എം ലത്തീഫ്, കെ.എം നജീബ്, കെ.ഐ ആദം, കെ.കെ ഷൗക്കത്ത് മാലിക്, സി.എച്ച് ശെരീഫ്, വി.എ മനാഫ്, സി.എം. . മനാഫ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments