തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 13) 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്.
രോഗം സ്ഥിരീകരിച്ചവരിൽ 73 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 19 പേർ ഈ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതരായി. ശക്തൻ ക്ലസ്റ്റർ-10, അംബേദ്കർ കോളനി ക്ലസ്റ്റർ വേളൂക്കര-5, മിണാലൂർ ക്ലസ്റ്റർ-5, പട്ടാമ്പി ക്ലസ്റ്റർ-5, ഇരിങ്ങാലക്കുട ക്ലസ്റ്റർ-4, മങ്കര ക്ലസ്റ്റർ-2, മറ്റു സമ്പർക്കം-16 എന്നിങ്ങനെയാണ് സമ്പർക്കരോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും രോഗം ബാധിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 68, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-06, ജി.എച്ച് ത്യശ്ശൂർ-11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 27, കില ബ്ലോക്ക് 1 ത്യശ്ശൂർ-60, കില ബ്ലോക്ക് 2 ത്യശ്ശൂർ- 49, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-80, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 18, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -2, സി.എഫ്.എൽ.ടി.സി കൊരട്ടി – 21, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച് . ഇരിങ്ങാലക്കുട – 12, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 4, ഹോം ഐസോലേഷൻ – 4.
നിരീക്ഷണത്തിൽ കഴിയുന്ന 9706 പേരിൽ 9234 പേർ വീടുകളിലും 472 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 68 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 513 പേരെ വ്യാഴാഴ്ച (ആഗസ്റ്റ് 13) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 511 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ആഗസ്റ്റ് 13) 1238 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 51706 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 50626 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1080 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11326 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച (ആഗസ്റ്റ് 13) 449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 135 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
വ്യാഴാഴ്ച (ആഗസ്റ്റ് 13) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 248 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകൾ
- ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 40 സ്ത്രീ.
- ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 14 ആൺകുട്ടി.
- ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ- 11 പെൺകുട്ടി.
- ശക്തൻ ക്ലസ്റ്റർ- പാറളം – 29 പുരുഷൻ.
- ശക്തൻ ക്ലസ്റ്റർ- പാറളം – 30 സ്ത്രീ.
- ശക്തൻ ക്ലസ്റ്റർ- പാറളം – 65 സ്ത്രീ.
- ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 49 പുരുഷൻ.
- ശക്തൻ ക്ലസ്റ്റർ- പാറളം – 5 പെൺകുട്ടി.
- ശക്തൻ ക്ലസ്റ്റർ- പാറളം – 9 ആൺകുട്ടി.
- ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 55 പുരുഷൻ.
- അമല ക്ലസ്റ്റർ- കൈപ്പറമ്പ് – 29 പുരുഷൻ.
- അമല ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 67 പുരുഷൻ.
- അമല ക്ലസ്റ്റർ- കൈപ്പമംഗലം – 20 സ്ത്രീ.
- അമല ക്ലസ്റ്റർ- അടാട്ട് – 44 സ്ത്രീ.
- അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര – 34 സ്ത്രീ.
- അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര – 2 പെൺകുട്ടി.
- അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര – 12 പെൺകുട്ടി.
- അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര – 60 സ്ത്രീ.
- അംബേദ്കർ കോളനി ക്ലസ്റ്റർ- വേളൂക്കര – 40 പുരുഷൻ.
- സമ്പർക്കം- തിരുവില്വാമല – 2 ആൺകുട്ടി.
- സമ്പർക്കം- തിരുവില്വാമല – 26 പുരുഷൻ.
- സമ്പർക്കം- അവണിശ്ശേരി – 13 പെൺകുട്ടി.
- സമ്പർക്കം- അവണിശ്ശേരി – 18 പെൺകുട്ടി.
- സമ്പർക്കം- അവണിശ്ശേരി – 46 പുരുഷൻ.
- സമ്പർക്കം- അവണിശ്ശേരി – 73 പുരുഷൻ.
- സമ്പർക്കം- അവണിശ്ശേരി – 38 സ്ത്രീ.
- സമ്പർക്കം- അവണിശ്ശേരി – 31 പുരുഷൻ.
- സമ്പർക്കം- കാറളം – 38 സ്ത്രീ.
- സമ്പർക്കം- കാട്ടാക്കാമ്പാൽ – 26 പുരുഷൻ.
- സമ്പർക്കം- വരന്തരപ്പിളളി – 48 പുരുഷൻ.
- സമ്പർക്കം- ത്യശ്ശൂർ – 44 സ്ത്രീ.
- സമ്പർക്കം- കാറളം – 34 സ്ത്രീ.
- സമ്പർക്കം- കാറളം – 45 പുരുഷൻ.
- സമ്പർക്കം- മുരിയാട് – 62 പുരുഷൻ.
- സമ്പർക്കം- മുരിയാട്- 54 സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് – അളഗപ്പനഗർ – 55 സ്ത്രീ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് – മറ്റത്തൂർ – 32 പുരുഷൻ.
- ഇരിങ്ങാലക്കുട ക്ലസ്റ്റർ -റിലയൻസ് – അളഗപ്പനഗർ – 63 പുരുഷൻ.
- ഇരിങ്ങാലക്കുട ജി.എച്ച് ക്ലസ്റ്റർ – വേളൂക്കര – 53 സ്ത്രീ.
- മങ്കര ക്ലസ്റ്റർ -ചേലക്കര – 42 സ്ത്രീ.
- മങ്കര ക്ലസ്റ്റർ -ചേലക്കര – 54 പുരുഷൻ.
- മിണാലൂർ ക്ലസ്റ്റർ – മിണാലൂർ – 41 സ്ത്രീ.
- മിണാലൂർ ക്ലസ്റ്റർ – മിണാലൂർ – 43 പുരുഷൻ.
- മിണാലൂർ ക്ലസ്റ്റർ – മിണാലൂർ – 6 ആൺകുട്ടി.
- മിണാലൂർ ക്ലസ്റ്റർ – മിണാലൂർ – 62 സ്ത്രീ.
- മിണാലൂർ ക്ലസ്റ്റർ – മിണാലൂർ – 68 പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചരി – 4 ആൺകുട്ടി.
- പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചരി – 24 സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചരി – പുരുഷൻ.
- പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചരി – 52 സ്ത്രീ.
- പട്ടാമ്പി ക്ലസ്റ്റർ – വണ്ടാഴി – 36 സ്ത്രീ.
- കുവൈറ്റിൽ നിന്ന് വന്ന കാട്ടൂര് സ്വദേശി – 58 പുരുഷൻ.
- സൗദിയിൽ നിന്ന് വന്ന പറപ്പൂക്കര സ്വദേശി – 25 പുരുഷൻ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -പറപ്പൂർ – 57 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – തോളൂർ – 54 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – ത്യശ്ശൂർ കോർപ്പറേഷൻ – 49 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – കൈപ്പറമ്പ് – 48 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – വെങ്കിടങ്ങ് – 39 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – പാണഞ്ചേരി – 28 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – വേലൂര് – 44 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തകൻ – തോളൂര് – 50 പുരുഷൻ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – തോളൂര് – 38 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -അവണ്ണൂർ – 34 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -എളവളളി – 49 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -തോളൂര് – 50 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – എളവളളി – 50 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -തൈക്കാട് – 39 സ്ത്രീ.
- അമല ആശുപത്രി- ആരോഗ്യ പ്രവർത്തക – ത്യശ്ശൂർ കോർപ്പറേഷൻ – 42 സ്ത്രീ.
- ഉറവിടമറിയാത്ത പാറളം സ്വദേശി – 68 സ്ത്രീ.
- ഉറവിടമറിയാത്ത മറ്റത്തൂര് സ്വദേശി – 37 പുരുഷൻ.
- ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 18 ആൺകുട്ടി.
- ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 35 പുരുഷൻ.
- ഉറവിടമറിയാത്ത വേളൂക്കര സ്വദേശി – 4 ആൺകുട്ടി.
- ഉറവിടമറിയാത്ത വേളൂക്കര സ്വദേശി – 30 സ്ത്രീ.
- ഉറവിടമറിയാത്ത പുത്തൂര് സ്വദേശി – 58 പുരുഷൻ.
കണ്ടെയ്ൻമെന്റ് സോണുകൾ
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 (പോസ്റ്റ് ഓഫീസ് റോഡ് ആരംഭിക്കുന്ന കെട്ടിട നമ്പർ 447 മുതൽ പോസ്റ്റ് ഓഫീസ് അവസാനിക്കുന്നതുവരെയും ചിറ്റാട്ടുകര ലൈൻ ഇരുവശവും യുപി സ്‌കൂളിന് എതിർവശത്തുളള കെട്ടിട നമ്പർ 243 മുതൽ 283 വരെയും എതിർവശത്തുളള സ്ഥാപനങ്ങളും വീടുകളും പ്രദേശങ്ങളും ഭാഗികമായി), എരുമപ്പെട്ടി വാർഡ് 17, തോളൂർ വാർഡ് 5, 9, മറ്റത്തൂർ 4, 5 വാർഡുകൾ (വാർഡ് നാലിലെ മുരിക്കിങ്ങൽ ജംഗ്ഷൻ ഉൾപ്പെടുന്ന സ്ഥലവും വാർഡ് അഞ്ചിലെ പത്തുകുളങ്ങര, മുപ്ലി എന്നീ പ്രദേശങ്ങൾ ഒഴിവാക്കിയും വാർഡ് അഞ്ചിലെ മറ്റു പ്രദേശവും), വെങ്കിടങ്ങ് 1, 3, 17 വാർഡുകൾ, ആളൂർ വാർഡ് 10, 15, പരിയാരം വാർഡ് 8, കൊരട്ടി വാർഡ് 1 (അടക്കേകാട് വാർഡുകളിലെ റോഡുകൾ, മലൻച്ചിറ അമ്പലത്തിനു മുൻവശത്തെ റോഡ്, മുല്ലപറമ്പ് കപ്പേള-ആറ്റപ്പാലം റോഡ്), വാർഡ് 19 (ആറ്റേപ്പാടം അന്നനാട്-ഫാം റോഡ്, പുല്ലഞ്ചേരി മങ്ങാട്ടുപ്പാടം മൺവഴി റോഡ്, വനിത ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് മൺവഴി), ചാലക്കുടി നഗരസഭ 27, 28 ഡിവിഷനുകൾ (14, 20, 21 ഡിവിഷനുകൾ ഭാഗികം).
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 9, പഴയന്നൂർ വാർഡ് 8, 9, 16, തിരുവില്വാമല വാർഡ് 15.