തൃശൂർ: പുത്തൂർ വില്ലേജ് ഓഫീസർ സിമിയെ ഘരാവോ ചെയ്ത് പീഡിപ്പിച്ച സി.പി.എം കാരിയായ പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണൻ്റെയും സഖാക്കളുടേയും മാനസിക പീഡനത്തെത്തുടർന്ന് പുത്തൂർ വില്ലേജ് ഓഫീസർ സിമി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ.അനീഷ്കുമാർ.
സർവർ ഡൗണായത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം നേരിട്ടതെന്ന് മനസ്സിലാക്കാതെ മുൻവിരോധം തീർക്കാൻ വില്ലേജ് ഓഫീസിൽ സംഘടിച്ചെത്തുകയും
ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദ പോലും കാണിക്കാതെ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് നടത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി വില്ലേജ് ഒഫീസറെ പീഡിപ്പിച്ച പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണികൃഷ്ണനും സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ജി ഷാജിയ്ക്കും, 11-ാം വാർഡ് അംഗം ശിവനും, രണ്ടാം വാർഡ് അംഗം ഗോപി കുറ്റിക്കലിനും സി.പി.എം നേതാക്കൾക്കും എതിരെ വില്ലേജ് ഓഫീസറെ ഘരാവോ ചെയ്ത് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് ആത്മഹത്യാ പ്രേരണ നൽകിയതിനും ശക്തമായ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് എടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.