പുന്നയൂർക്കുളം: പുതുതായി രൂപീകരിച്ച പരൂർ പ്രിയദർശിനി ചാരിറ്റി സെല്ലിന്റെ നേതൃത്വത്തിൽ ആരും തുണയില്ലാത്ത അമ്മമാരെ സഹായിക്കുന്ന ‘അമ്മക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി. പെൻഷൻ പദ്ധതിയുടെ ഉദ്ഘടനം പുന്നയൂർക്കുളം സഹകരണബാങ്ക് പ്രസിഡന്റ് പി.ഗോപാലൻ നിർവഹിച്ചു. ചാരിറ്റി സെൽ പ്രസിഡന്റ് ഷിബു. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചോമുഹമ്മദുണ്ണി, സി.എം.സലീം, എം.ജെ.വിൻസെന്റ്, കെ.മജീദ്, മുസ്തഫ പരൂർ എന്നിവർ സംസാരിച്ചു. കെ. ബി. സുകുമാരൻ, എം. എ. ടിപ്പു സുൽത്താൻ,മുരളി പോലീയത്ത്, എന്നിവർ നേതൃത്വം നൽകി. അമ്മമാരുടെ വീടുകളിൽ ഭാരവാഹികൾ സഹായ ഫണ്ട് എത്തിക്കുകയും ചെയ്തു.