Friday, April 4, 2025

പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘരാവോ ചെയ്തു; പുത്തൂർ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു

തൃശൂർ: വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം. പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെയാണ് വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമം. ഇദ്ദേഹത്തെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നുവെന്ന് ജനങ്ങള്‍ നിരന്തരമായി പരാതി ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. സമരം നടക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വില്ലേജ് ഓഫീസറുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments