Friday, September 20, 2024

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു: ജില്ലാ പഞ്ചായത്തംഗമായ യുവനേതാവിനെ സി.പി.ഐ സസ്പെൻഡ് ചെയ്തു, വിവാഹിതയാവാനിരുന്ന പെൺകുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമത്തിൽ

കൈപ്പമംഗലം: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന വിവാദത്തിലായ തൃശൂർ ജില്ലാ പഞ്ചായത്തംഗവും എ.ഐ.എസ്.എഫ് നേതാവുമായ ബി.ജി.വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. സി.പി.ഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറിയാണ് സസ്പെൻറ് ചെയ്ത വിവരം അറിയിച്ചത്. കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയംഗമായ വിഷ്ണു ജില്ലാ പഞ്ചായത്ത് കൈപ്പംഗലം ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു മതിലകം സ്വദേശിനിയും എ.ഐ.എസ്.എഫ് പ്രവർത്തക കൂടിയായ പെൺകുട്ടിയുമായി വിഷ്ണുവിൻറെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ തലേദിവസം മറ്റൊരു പെൺകുട്ടിയും അമ്മയുമായി വീട്ടിലെത്തി വിഷ്ണുവുമായി വർഷങ്ങളായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാമെന്ന് ധരിപ്പിച്ച് പിൻമാറിയതായും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വിഷ്ണുവുമായി സംസാരിക്കുന്നതിന് ശ്രമിച്ചുവെങ്കിലും നടന്നില്ലത്രെ. പാർട്ടി നേതാക്കളെത്തി പരിഹാര ശ്രമത്തിന് ശ്രമിച്ചുവെങ്കിലും വിവരങ്ങളറിഞ്ഞതോടെ അവരും പിൻമാറി. വീട്ടുകാരുടെ അതൃപ്തിയോടെയായിരുന്നുവെങ്കിലും കുട്ടിയുടെ ഇഷ്ടമെന്ന കാരണത്താൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. വിവാദമായതോടെ പെൺകുട്ടി വിവാഹത്തിൽ നിന്നും പിൻമാറി. വിവാഹ വാഗ്ദാനം നൽകിയ പെൺകുട്ടിയും പരാതി നൽകിയിട്ടുണ്ട്. അനുഭവം വിശദീകരിച്ച് വിവാഹിതയാവാനിരുന്ന പെൺകുട്ടി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെ വിഷയം വിവാദത്തിലായി. ജില്ലാ പഞ്ചായത്തിൽ സി.പി.ഐയുടെ യുവനേതാവ് കൂടിയാണ് വിഷ്ണു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments