Thursday, April 3, 2025

കരിപ്പൂര്‍ വിമാനപകടം: അനുശോചനം രേഖപ്പെടുത്തി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

ദുബായ്: കേരളത്തിലെ മഴക്കെടുതി, വിമാനാപകട ദുരന്തങ്ങളിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിലൂടെ അദ്ദേഹം അനുശോചനം അറിയിക്കുകയായിരുന്നു.

ഇന്ത്യൻ ജനതയോട് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുരിതകാലത്ത് യു.എ.ഇയുടെ പ്രാർത്ഥന എപ്പോഴുമുണ്ടാകുമെന്നും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു.

അറബി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഇന്ത്യൻ ഭാഷകളിലും ശൈഖ് മുഹമ്മദ് അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളം മുമ്പ് പ്രളയക്കെടുതി നേരിട്ടപ്പോഴും യു.എ.ഇയുടെ സഹായമുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പങ്കാളിയാണ് യു.എ.ഇ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments