Friday, November 22, 2024

കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി എ.സി. ഹനീഫയുടെ കൊലപാതകത്തിന് ഇന്നേക്ക് അഞ്ച് വർഷം; കേസിലെ വിചാരണ ഇനിയും തുടങ്ങാനായില്ല

ചാവക്കാട്: കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി ചാവക്കാട് തിരുവത്ര എ.സി. ഹനീഫയുടെ കൊലപാതകത്തിന് ഇന്നേക്ക് അഞ്ച് വർഷം. 2015 ആഗസ്റ്റ് ഏഴിനാണ് ഹനീഫ കൊല്ലപ്പെട്ടത്. മൂന്ന് സംഘം അന്വേഷിച്ചിട്ടും കേസിലെ വിചാരണ ഇനിയും തുടങ്ങാനായിട്ടില്ല. ചാവക്കാട് പൊലീസ് ആദ്യം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷമീര്‍. അഫ്സല്‍, അന്‍സാര്‍, ഷംഷീര്‍, റിന്‍ഷാദ്, ഫസല്‍, സിദ്ദിഖ്, ആബിദ് എന്നീ എട്ടു പ്രതികളാണുള്ളത്. സംഭവത്തിനു പിന്നിൽ ഐ ഗ്രൂപ്പ് നേതാവ് സി.എ.ഗോപപ്രതാപനാണെന്ന ആരോപണം ശക്തമായിരുന്നു. കൊലപാതകത്തിലെ ദൃക്‌സാക്ഷിയായ ഹനീഫയുടെ ഉമ്മ അയിഷാബി നല്‍കിയ മൊഴില്‍ ഇക്കാര്യം ഉണ്ടായിരുന്നിട്ടും ഗോപപ്രതാപനെ പ്രതിപ്പട്ടികയില്‍ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ഹനീഫയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. ആരോപണ വിധേയനായ ഗോപപ്രതാപനെ പ്രതി ചേർക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചില്ലെന്ന് പറയുന്നു. ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട ഗോപപ്രതാപൻ, ബ്ളോക്ക് പ്രസിഡണ്ട് പദവിയിൽ തിരിച്ചെത്തി. കെ.പി.സി.സിയും ഡി.സി.സിയും ചേർന്ന് സമാഹരിച്ച 70 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു. പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിെൻറ റിപ്പോർട്ട് ഇനിയും കോടതിയിലെത്തിയിട്ടില്ലാത്തതിനാലാണ് നിറുത്തിവെച്ച വിചാരണ തുടങ്ങാനാവാത്തത്. ഉന്നത പൊലീസ് ഭാഗത്ത് നിന്നുള്ള അലംഭാവത്തിനു പിന്നിൽ നേതാക്കളുടെ സ്വാധീനമാണെന്ന വിമർശനമാണ് കുടുംബമുയർത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments