Friday, September 20, 2024

അഭിഭാഷകയായി എൻറോൾ ചെയ്ത ടി.പി. പ്രിയങ്കയെ റെഡ് ഈസ്‌ ബ്ലഡ് കേരള തൃശൂർ ജില്ലാ കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു

ചാവക്കാട്: ജില്ലയിൽ ചാവക്കാട് നിന്നും അഭിഭാഷകയായി എൻറോൾ ചെയ്ത ടി.പി. പ്രിയങ്കയെ റെഡ് ഈസ്‌ ബ്ലഡ് കേരള (ആർ.ഐ.ബി.കെ) തൃശൂർ ജില്ലാ കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു. തൃശൂർ ജില്ലാ സെക്രട്ടറി ഷൗകർ മന്നലംകുന്ന് ഉപഹാരവും ജില്ലാ എക്സിക്യൂട്ടീവ് അംഗം റസീന അസീസ് പൊന്നാടയും അണിയിച്ചു. ജോയിൻ സെക്രട്ടറി അയ്യുബ് കോട്ടപ്പുറം ട്രഷറർ അസീസ് കല്ലുംപുറം എക്സിക്യൂട്ടീവ് അംഗങ്ങളായ റാസിം പെരുമ്പിലാവ്, ജാഫർ സാദിഖ് എടക്കഴിയൂർ, ഹസൻ മുബാറക്, റൗഫ് അത്താണി, ഹിഷാം സൂര്യ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments