Friday, October 10, 2025

കാസർകോട് പൈവളിക കന്യാലയിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു

കാസർകോട്: കാസർകോട് പൈവളിക കന്യാലയിൽ ഒരു കുടുംബത്തിലെ നാലുപേർ വെട്ടേറ്റ് മരിച്ചു. സഹോദരങ്ങളായ ബാബു(70), വിട്ടൽ(60), സദാശിവൻ(55), ദേവകി(48) എന്നിവരാണ് മരിച്ചത്. ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയ(40)യാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉദയയുടെ അമ്മ ലക്ഷ്മി ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments