Sunday, January 11, 2026

മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെണ്‍കുട്ടിയെ സമാന രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. പ്രതി വര്‍ഷങ്ങളായി മന്ത്രവാദ ക്രിയകള്‍ നടത്തിവന്നിരുന്നതായി കോളനിക്കാര്‍ പറയുന്നു. ബാധയൊഴിപ്പിക്കലും, ദുര്‍മന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്റെ മറവിലാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ 17 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കുട്ടികള്‍ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസില്‍ പരാതി എത്തുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം അന്വേഷിച്ച് വരുന്നതായി മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം പറഞ്ഞു. രാത്രിയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments