Friday, September 20, 2024

കുന്നംകുളത്ത് അസി.കമ്മീഷണർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്; ആന്റിജനിൽ നെഗറ്റീവ്

കുന്നംകുളം: കുന്നംകുളത്ത് അസി.കമ്മീഷണർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ടാണശേരി, വടക്കേക്കാട് സ്റ്റേഷനുകളിലെ ഓരോരുത്തർക്കും എരുമപ്പെട്ടി സ്റ്റേഷനിലെ രണ്ടാൾക്കുമാണ് രോഗം നിർണയിക്കപ്പെട്ടത്. അഞ്ച് പേരെയും ആൻ്റിജൻ പരിശോധനക്ക് വിധേയമാക്കിയതിൽ ഫലം നെഗറ്റീവായിരുന്നു. ഈ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിനായി സ്രവമെടുത്തു. എ സി പി ഓഫീസിലെ പോലിസ് ഉദ്യോഗസ്ഥരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments