ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിചരണത്തിലുള്ള വൃക്ക രോഗികൾക്ക് ബെറിട്ട ക്ലബ്ബ് 101 ഡയാലിസിസ്നുള്ള സഹായം നൽകി. പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സഹായ വിതരണം നൗഷാദിന്റെ മകൻ അമൻ സിയാനിൽ നിന്ന് ഈ സഹായം കൺസോൾ ജനറൽ സെക്രട്ടറി ജമാൽ താമരത്ത് ഏറ്റുവാങ്ങി. കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ഗ്ലോബൽ കോർഡിനേറ്റർ ഹക്കിം ഇമ്പാറക്, ട്രസ്റ്റി സി.എം ജെനീഷ്, മുൻ എം.എൽ.എ വിൻസെന്റ്, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ബീന രവിശങ്കർ, ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് ഷാനവാസ്, ബെറിട്ട ചെയർമാൻ കബീർ പുന്ന, സെക്രട്ടറി ഷജീർ എന്നിവർ സന്നിഹിതരായിരുന്നു.