ഒരുമനയൂർ: പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും മികച്ച വിജയം നേടിയ വരെയും ഗ്രാന്മ ഒരുമനയൂർ അനുമോദിച്ചു. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ ഉണ്ണികൃഷ്ണൻ മുഖ്യഥിതിയായി. പോഗ്രാം ചെയർമാൻ സലിം പൊന്നമ്പത്ത് അധ്യക്ഷത വഹിച്ചു. ഗ്രാന്മ ജനറൽ സെക്രട്ടറി സി.പി അഷറഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ സുമ നന്ദിയും പറഞ്ഞു. ആക്ടിംങ് പ്രസിഡണ്ട് പി.എം യഹിയ, ട്രഷറർ വി.വി ഷിഹാസ്, വൈസ് പ്രസിഡണ്ട് കെ.എൽ മഹേഷ്, എക്സിക്യൂട്ടിവ് അംഗം ജാബീർ കബിർ, ഷാജി, അബൂബക്കർ പി വി, നൂർദ്ദീൻ പി വി എന്നിവർ നേതൃത്വം നൽകി.