Friday, May 16, 2025

മാൻഹോളിൽ നിന്നും വെള്ളം റോഡിലേക്ക് ഒഴുകുന്നതിന് പരിഹരം കാണമെന്ന് യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: അഗതി മന്ദിരം വഴി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള റോഡിലെ മാൻഹോളിൽ നിന്നും കാലങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകി കൊണ്ടിരുന്നിട്ടും പരിഹാരം കാണാത്ത അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ് സൂരജ് അഭിപ്രായപ്പെട്ടു. മാൻ ഹോളിൽ നിന്നും വെള്ളം ഒഴുക്കുന്നതുമൂലം റോഡ് മുഴുവൻ പൊട്ടിപൊളിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയാണ്. അടിയന്തിരമായി മാൻഹോളിന്റെ അറ്റകുറ്റ പണി നടത്തി റോഡ് ദുരിതത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments