Friday, September 20, 2024

താനൂർ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ രണ്ടു പേരിൽ ഒരാൾ രക്ഷപ്പെട്ടു; ഒരാളെ കുറിച്ച് വിവരമില്ല

ചാവക്കാട്: മലപ്പുറം താനൂർ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ രണ്ടു പേരിൽ ഒരാൾ രക്ഷപ്പെട്ടു. ഒരാളെ കുറിച്ച് വിവരമില്ല. താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി അസറുദ്ദീനാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ എട്ടോടെ മന്ദലാംകുന്ന് ഭാഗത്തെ കടലിൽ നീന്തി വരുന്നത് കണ്ട നാട്ടുകാർ അസറുദ്ദീനെ കരക്കെത്തിക്കുകയായിരുന്നു. പിന്നീട് അസറുദ്ദീനെ പൊന്നാനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കൂട്ടായി കടലിൽ നിന്നും കാരാട്ട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജൗഹർ വള്ളത്തിൽ നിന്ന് മൽസ്യം കയറ്റി താനൂർ ഹാർബറിലേക്ക്‌ പോയ കാരിയർ ഫൈബർ വള്ളം കാണാതായത്. തുടർന്ന് മത്സ്യത്തൊഴിലാളികളും പൊന്നാനിയിൽ നിന്നും ഫിഷറീസ് വകുപ്പ് അധികൃതരും ഏറെനേരം തിരിച്ചു നടത്തിയിരുന്നു.

Updating …..

RELATED ARTICLES
- Advertisment -

Most Popular

Recent Comments