Tuesday, September 17, 2024

തിരുവത്ര ഇ.എം.എസ് നഗറിൽ കഞ്ചാവ് വിൽപ്പനക്കിടെ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: കഞ്ചാവ് വിൽപ്പനക്കിടെ ഒരാൾ അറസ്റ്റിൽ. തിരുവത്ര പണിക്കവീട്ടിൽ അലിയേയാണ് ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവത്ര ഇ.എം.എസ് നഗറിൽ കഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാൾ പിടിയിലായത്. എസ്.ഐ സിനോജ്, സി.പി.ഒ മാരായ ശരത്ത്‌, മുഹമ്മദ്, മിഥുൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments