Friday, September 20, 2024

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ടെലിവിഷൻ വിതരണം ചെയ്ത് ദുൽഖർ സൽമാൻ ഫാൻസ്

ചാവക്കാട്: ഓൺലൈൻ വിദ്യാഭ്യാസത്തിന് കഷ്ടത അനുഭവിക്കുന്ന ചാവക്കാട്, ഗുരുവായൂർ , കുന്നംകുളം മേഖലയിലെ വിദ്യാർത്ഥികൾക്ക് ദുൽഖർ സൽമാൻ ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ ടെലിവിഷനുകൾ വിതരണം ചെയ്തു. ദുൽഖർ സൽമാന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. മേഖല പ്രസിഡൻ്റ് ശുഹൈബ് ഉദ്ഘാടനം നിർവഹിച്ചു. അംഗങ്ങളായ ഗോകുൽ, സാദിഖ്, അജീഷ്, നിധിൻ, റാഷിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments