കടപ്പുറം: കടലാക്രമണത്താല്‍ കടല്‍ഭിത്തി തകര്‍ന്ന കടപ്പുറം പഞ്ചായത്തില്‍ 47 ലക്ഷം രൂപ ചെലവില്‍ ജിയോ ബാഗ് സ്ഥാപിക്കുമെന്ന് കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പറഞ്ഞു.തുടര്‍ച്ചയായി കടലാക്രമണമുണ്ടാകുന്ന പഞ്ചായത്തില്‍ തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇറിഗേഷന്‍ ഉദ്യോഗസ്ഥരുമെത്ത് കടപ്പുറം അദ്ദേഹം സന്ദര്‍ശിച്ചു. അഞ്ചങ്ങാടി വളവ് മുതല്‍ തെക്കോട് വിടവില്ലാതെ ജിയോബാഗ് ഉപയോഗിച്ചുള്ള സംരക്ഷണം തീര്‍ക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഫണ്ടിനൊപ്പം അഞ്ചങ്ങാടി വളവിന്റെ വടക്ക് രണ്ടിടങ്ങളില്‍ എം.എല്‍.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചും പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അഡീഷണല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.കെ മോഹനന്‍ ഉള്‍പ്പടെയുള്ളവരാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.