Friday, November 22, 2024

702 പേര്‍ക്ക് കൂടി കോവിഡ്, 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 745 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകൾ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഇന്ന് 745 പേർക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേരും രോഗബാധിതരായി. ഹെൽത്ത് വർക്കർമാർ 43.

കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22
പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53.

കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9397 പേർ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 114832 സാമ്പിളുകൾ ശേഖരിച്ചതിൽ 111105 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 495 ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments