Saturday, November 23, 2024

നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാർ മനുഷ്യരാണെന്ന തിരിച്ചറിവ് ചെയർമാനുണ്ടാകണമെന്ന് കെ.വി സത്താർ

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരും മനുഷ്യരാണെന്ന തിരിച്ചറിവ് നഗരസഭാ ചെയർമാനുണ്ടാകണമെന്ന്
ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.വി സത്താർ. നഗരസഭ ജീവനക്കാരിൽ പലരും  ഭയത്തോട് കൂടിയാണ് ഇപ്പോൾ ജോലിക്ക് വരുന്നത്. സ്രവമെടുത്ത് റിസൽട്ട് വരുന്നതിന് മുമ്പ് ജീവനക്കാരിയെ നിർബന്ധിച്ച് ജോലിയെടുപ്പിക്കുകയും റിസൽറ്റ് വന്നപ്പോൾ കൊറോണ സ്ഥീകരിച്ച വ്യക്തിയുടെ റൂട്ട് മേപ്പ് വരെ എടുക്കാതെയാണ് കണ്ടിജന്റ് ജീവനക്കാരോടു ജോലിക്ക് വരാൻ ആവശ്യപ്പെടുന്നതെന്നും ജീവനക്കാരുടെ ആരോഗ്യ പരിരക്ഷക്ക് യാതൊരു വിലയും നൽകാത്ത നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments