Sunday, August 17, 2025

പരീക്ഷ വിജയികളെ തിരുവത്ര യുവജന കലാകായിക സാംസ്കാരിക വേദി അനുമോദിച്ചു

ചാവക്കാട്: എസ്‌.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തിരുവത്ര യുവജന കലാകായിക സാംസ്കാരിക വേദി ഇ.എം.എസ് നഗറിന്റെ നേതൃത്വത്തിലാണ് 32-ാം വാർഡിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ ട്രോഫികൾ നൽകി. മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം.ഹനീഫ, യുവജന ക്ലബ്ബ് പ്രസിഡന്റ് ടി.എം.ഷഫീക്, സെക്രട്ടറി സി.എം.നൗഷാദ്, കെ.എ.ഷാഹുൽ, മേത്തി റസാക്, നിസാർ, കാസിം, റഫീക്, പി.ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments