കോഴിക്കോട്: മാറാട് കോവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മാറാട് ജുമാമസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനയിലാണ് ഇയാള്‍ പങ്കെടുത്തത്. 28കാരനായ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് പള്ളി സെക്രട്ടറിയുടെയും, പ്രസിഡന്റിന്റെയും 97 ആളുകളുടേയും പേരില്‍ മാറാട് പൊലീസ് കേസെടുത്തത്. പള്ളിയുടെ നിയന്ത്രണ ചുമതലയുളള റവന്യൂ വകുപ്പ് ജീവനക്കാരനെതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരോടെല്ലാം ക്വാറന്റീനില്‍ പോകാന്‍ ആരോ?ഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.