ചാവക്കാട്: പുന്ന നൗഷാദ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി.തിരുവത്രയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിണൽ പ്രസിഡന്റ് എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസ്, ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി അലിക്കുഞ്ഞി തിരുവത്ര, വാർഡ് കോൺഗ്രസ് പ്രസിഡന്റ് എൻ.എം ഹംസ, എൻ.കെ സുനിൽ, എ.എസ് ശിവജി, ഹാരിസ് പുതിയറ, എം.പി പ്രജീഷ് എന്നിവർ പങ്കെടുത്തു.