Saturday, March 14, 2026

ജനവാസ കേന്ദ്രത്തിലെ വീട്ടു കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

കുന

കുന്നംകുളം: ജനവാസ കേന്ദ്രത്തിലെ വീട്ടു കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി. അരികന്നിയൂർ ചാണയൻ വീട്ടിൽ രമേശന്റെ വീട്ടിലെ കിണറ്റിലാണ് ഇന്ന് രാവിലെ കാട്ടുപന്നിയെ കണ്ടെത്തിയത്. കിണറിന് മുകളിലുള്ള വല പൊളിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കാട്ടുപന്നിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഏരുമപ്പെട്ടി
ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ കാട്ടുപന്നിയെ രക്ഷപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments