Friday, September 20, 2024

ഉത്തർപ്രദേശിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചു; 23 അതിഥി തൊഴിലാളികൾ മരിച്ചു

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 അതിഥി തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ് അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ബീഹാർ , ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. തൊഴിലാളികൾ കാൽനടയായി നടന്നുപോകുന്നതിനിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments