Sunday, May 18, 2025

എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി; യുവാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു

ചാവക്കാട്: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി.ബാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. മണത്തല കുരിക്കളകത്ത് നൗഫലിന്റെ(28) പേരിലാണ് എസ്.എച്ച്.ഒ. അനിൽകുമാർ ടി.മേപ്പിള്ളി കേസെടുത്തത്. ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുള്ള രീതിയിൽ ഇയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നൗഫലിന്റെ സഹോദരൻ ജാഫറിനെ ഇന്നലെ കഞ്ചാവ് സഹിതം ബ്ലാങ്ങാട് സ്വകാര്യ ലോഡ്ജിൽ നിന്നും എക്സൈസ് സംഘം പിടികൂടിയിരുന്നു. കോവിഡ് ഹോട് സ്പോട്ടായ ബാംഗ്ലൂരിൽ നിന്നായിരുന്നു ജാഫർ എത്തിയിരുന്നത്. ഇതേ തുടർന്ന് ജാഫറിനെ അറസ്റ്റ് ചെയ്ത് ജാമ്യം അനുവദിച്ച ശേഷം ക്വാറന്റയിനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറെ നൗഫൽ ഭീഷണിപ്പെടുത്തിയത്. ഹോം ക്വാറന്റയിൻ ലംഘിച്ച് പുറത്തിറങ്ങി നടന്നതിന് നേരത്തെ നൗഫലിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments