Thursday, April 3, 2025

‘ഓലപ്പീപ്പീ’യെ വെട്ടിയ കേസിൽ ‘മാങ്ങാണ്ടി’ അറസ്റ്റിൽ

ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. മാസങ്ങളായി ഒളിവിലായിരുന്ന താണിശ്ശേരി സ്വദേശി ചിറക്കുഴി വീട്ടിൽ മാങ്ങാണ്ടി എന്ന് വിളിക്കുന്ന ആഷിഖ് (19) ആണ് കാട്ടൂർ പോലീസിൻ്റെ പിടിയിലായത്. കേസിലെ ഒമ്പതാം പ്രതിയായ ഇയാൾ താണിശ്ശേരി കോളനി പരിസരത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. പോലീസ് മഫ്ടിയിൽ എത്തിയതു കണ്ട് ഓടിയ ഇയാളെ രണ്ടു കിലോമീറ്ററോളം പിൻ തുടർന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments